\Bകണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒരുക്കിയ ചരിത്ര പ്രദര്‍ശനത്തിലെ ശില്‍പങ്ങളും ചിത്രങ്ങളും സംരക്ഷിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ മ്യൂസിയത്തില്‍ ഇവ സജ്ജീകരിക്കാന്‍ ആവശ്യമായ സൗകര്യമില്ല. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയോളജിസ്റ്റില്‍ നിന്ന് വിദഗ്ധ അഭിപ്രായം തേടും. മതനിരപേക്ഷതക്ക് ഭീഷണി ഉയര്‍ത്തുന്ന സംഘ്പരിവാറിനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള വിശാല ഐക്യമാണ് പാര്‍ട്ടി സമ്മേളനം അംഗീകരിച്ച ലക്ഷ്യം. അതിനായി പാര്‍ട്ടി ദുര്‍ബലമായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെയും വര്‍ഗബഹുജന സംഘടനകളെയും ശക്തിപ്പെടുത്താനുള്ള കര്‍മപരിപാടി കൂടി പാര്‍ട്ടി കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം മലർപൊടിക്കാരന്റെ സ്വപ്നം മാത്രമായെന്നും എം.വി. ജയരാജന്‍ പറഞ്ഞു.\B
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.