കോഴിക്കോട്: മെഡിക്കൽ കോളജ് ആസ്ഥാനമായി 18 വർഷമായി പ്രവർത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ കനിവിന്‍റെ കാരുണ്യ സേവനപ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കനിവ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൻെറർ മാവൂർ റോഡിലെ മസ്ജിദ് ലുഅ് ലുഅ് പരിസരത്ത് പ്രവർത്തനം തുടങ്ങി. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മനുഷ്യന്‍റെ വിഷമമകറ്റാനുള്ള ഏതു പ്രവർത്തനവും ദൈവമാർഗത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്‍റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. എ.എം. അബ്ദുൽ മജീദ്, പി.എൻ. അലി, വഹീദ അബ്ദുൽ അസീസ്, പി.പി. ജമീല എന്നിവർ സംസാരിച്ചു. കനിവ് എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡന്‍റ് ശരീഫ് കുറ്റിക്കാട്ടൂർ സ്വാഗതവും സെക്രട്ടറി അശ്കറലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.