എലത്തൂർ: കേരളീയരിൽ കാർഷിക സംസ്കാരം ഉണർത്തുക, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ മേഖല ഉദ്ഘാടനം എലത്തൂർ സോണൽ ഓഫിസ് കോൺഫറൻസ് ഹാളിൽ നടത്തി. വിത്ത് വിതരണ ഉദ്ഘാടനം കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. ഷിജിന കാർഷിക വികസന സമിതി അംഗം ജീവന് നൽകി നിർവഹിച്ചു. വാർഡ് കൗൺസിലർ വി.പി. മനോജ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എം.എസ്. ശബ്‌ന പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർമാരായ എസ്.എം. തുഷാര, വി.കെ. മോഹൻദാസ്, കൃഷി അസി. ടി.കെ. രേഷ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൃഷി അസി. കെ. ജിഷ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.