സെക്കൻഡ്​ ഡിവിഷൻ ലീഗിന്​ തുടക്കം

കോഴിക്കോട്​: ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സെക്കൻഡ്​ ഡിവിഷൻ മത്സരങ്ങൾക്ക്​ സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം. ആദ്യകളിയിൽ എച്ച്.എം.സി.എ ക്ലബ് 1-0ത്തിന്​ ബ്രീസ് സ്പോർട്സ് ക്ലബിനെ പരാജയപ്പെടുത്തി. നെല്ലിക്കോട് ബ്രദേഴ്‌സ് ക്ലബും ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ദേവഗിരി കോളജ് ഗ്രൗണ്ടിൽ നടന്ന എലൈറ്റ് ഡിവിഷൻ ലീഗിൽ ആദ്യ മത്സരത്തിൽ ഗുരുവായൂരപ്പൻ കോളജ് 1-0ത്തിന്​ കേരള യുനൈറ്റഡ് എഫ്​.സിയെ കീഴടക്കി. യൂനിവേഴ്സൽ സോക്കർ സ്കൂൾ 3-1ന്​ കല്ലായി യൂത്ത്സിനെ പരാജയപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.