കോഴിക്കോട്: കോർപറേഷൻ നാൽപതാം ഡിവിഷനിൽ മാങ്കുനി പാടം തോട്ടിലെ ദുർഗന്ധം അവസാനിപ്പിക്കുന്നതിനും മാലിന്യങ്ങൾ നീക്കംചെയ്യുന്നതിനും നടപടിയെടുക്കാത്ത നഗരസഭക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു. നഗരസഭ സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കൃഷിക്കുവേണ്ടി 70 വർഷം മുമ്പ് നിർമിച്ച കനാലിൽ ഇന്നുള്ളത് കറുത്ത മലിനജലമാണ്. മഴക്കാലത്ത് ഞെളിയൻപറമ്പിൽ നിന്നുള്ള മലിനജലവും കനാലിൽ വന്നുചേരും. അടിയന്തരമായി തോട് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹൃദയ സംഗമം കോഴിക്കോട്: വേങ്ങേരി പടിഞ്ഞാറേ പുരക്കൽ റെസിഡന്റ്സ് കൂട്ടായ്മ കുടുംബ സദസ്സ് 'ഹൃദയ സംഗമം' നടത്തി. കൗൺസിലർ പി.പി. നിഖിൽ ഉദ്ഘാടനം ചെയ്തു. പി.പി. പ്രദീപ് കുമാർ, അഡ്വ. ടി.എം. വേലായുധൻ, ഷാജു സൺഷൈൻ, പി.എസ്. ഗോപിനാഥ്, പി. അജിത് കുമാർ, ലില്ലി പി. വിനോദ്, സന്തോഷ് വേങ്ങേരി, ആശ ഭുവനദാസ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.