ഗതാഗതക്കുരുക്ക്: കുറ്റിക്കാട്ടൂരിലെ ബസ് സ്റ്റോപ്പുകൾ മാറ്റി

കുറ്റിക്കാട്ടൂർ: അങ്ങാടിയിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ബസ് സ്റ്റോപ്പുകളും ഓട്ടോ സ്റ്റാൻഡുകളും മാറ്റി. സർവകക്ഷി യോഗതീരുമാനപ്രകാരമാണ് മാറ്റം. മാവൂർ ഭാഗത്തേക്കുള്ള പടിഞ്ഞാറെ ബസ് സ്റ്റോപ് ടി.എ.കെ ബിൽഡിങ്ങിന് മുന്നിൽനിന്ന് എൻ.കെ പ്ലാസയുടെ സമീപത്തേക്കും യതീംഖാനയുടെ മുന്നിലുള്ള കിഴക്കേ സ്റ്റോപ് ശ്രീഹരി ബിൽഡിങ്ങിനടുത്തേക്കും മാറ്റി. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളുടെ രജിത ഹോട്ടലിന് മുന്നിലുള്ള കിഴക്കേ സ്റ്റോപ് ഇന്ത്യൻ ഫർണിച്ചറിന് അടുത്തേക്കും പടിഞ്ഞാറേ സ്റ്റോപ് എം.എ ചിക്കൻ സ്റ്റാളിന് അടുത്തേക്കും മാറ്റി. പടിഞ്ഞാറെ ഭാഗത്തെ ഓട്ടോ സ്റ്റാൻഡ്‌ നിലവിലുള്ള സ്ഥലത്തുനിന്ന് 50 മീറ്റർ പിറകോട്ടും കിഴക്കേ ഭാഗത്തേത് റോഡിന്റെ മറുഭാഗത്തേക്കും മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.