ബാലുശ്ശേരി: കോഴിക്കോട് സർവോദയ സംഘം കരിയാത്തൻകാവ് ഖാദി ഗ്രാമോദ്യോഗ് ഭവന്റെ ആഭിമുഖ്യത്തിൽ വട്ടോളി ബസാറിൽ ഖാദി വിഷു-റമദാൻ മേള തുടങ്ങി. കോഴിക്കോട് സർവോദയ സംഘം പ്രസിഡന്റ് കെ.കെ. മുരളീധരൻ മേള ഉദ്ഘാടനം ചെയ്തു. സർവോദയ പ്രവർത്തകൻ മൊയ്തീൻ മാസ്റ്റർ ആദ്യവിൽപന നടത്തി. കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി പി. വിശ്വൻ, സംഘം വൈസ് പ്രസിഡന്റ് ജി.എം. സിജിത്ത്, ടി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഗീത കൃഷ്ണൻ സ്വാഗതവും മാനേജർ എം. പ്രസാദ് നന്ദിയും പറഞ്ഞു. കുപ്പടം ദോത്തികൾ, ബെഡ്ഷീറ്റുകൾ, ലുങ്കികൾ, ഷർട്ട് പീസുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, മേത്തരം ഉന്നം നിറച്ച കിടക്കകൾ തുടങ്ങിയ ഖാദി തുണിത്തരങ്ങളും തേൻ, എള്ളെണ്ണ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപന്നങ്ങളും ഇവിടെയുണ്ട്. മേയ് മൂന്നുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവൺമൻെറ് റിബേറ്റ് ലഭിക്കും. കൂടാതെ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.