കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയും കണ്ണൻകടവ് ക്രസന്റ് എജുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് ക്രസന്റ് കെട്ടിടത്തിൽ ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആലിക്കോയ തെക്കേയിൽ അധ്യക്ഷത വഹിച്ചു. സൗജന്യ ക്ലിനിക്കിൽ എല്ലാ രണ്ടാം ശനിയാഴ്ചയും പാനൽ അഡ്വക്കറ്റിന്റെ സേവനം ഉണ്ടാവും. ബോധവത്കരണ ക്ലാസിന് ടി.കെ. രാധാകൃഷ്ണൻ നേതൃത്വം നൽകി. വി. ധനേഷ്, എ.ടി. ബിജു, ടി.വി. ചന്ദ്രഹാസൻ, പി.പി. ഉദയഘോഷ്, റഷീദ് പുനൂർ എന്നിവർ സംസാരിച്ചു. എം.പി. മൊയ്‌തീൻ കോയ സ്വാഗതവും തസ്‌ലീന കബീർ നന്ദിയും പറഞ്ഞു. പടം Koy 1 പി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.