കൊയിലാണ്ടി: അരനൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിന് 14ന് കൊടിയേറും. ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, അഭിരാമി, കാവ്യതാര എന്നിവരുടെ ഇരട്ടത്തായമ്പക, സ്വാതി തിയറ്റേഴ്സിന്റെ ഇവൻ രാധേയൻ നാടകം, കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാരുടെ തായമ്പക, തീയാട്ട്, വിധു പ്രതാപ് നയിക്കുന്ന മെഗാ ഗാനമേള, വളപ്പിൽ താഴേക്ക് എഴുന്നള്ളത്ത്, കുളക്കര മേളം, ആലിൻകീഴ് മേളം എന്നിവയോടെയുള്ള മടക്കെഴുന്നള്ളത്ത്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വെളിയണ്ണൂർ സത്യൻ മാരാർ, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ എന്നിവരുടെ നേതൃത്വത്തിൽ തൃത്തായമ്പക, മേലൂക്കരയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. 21ന് രാത്രി 11.30ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.