സ്കൂൾ യൂനിഫോം ഉത്തരവ് പുനഃപരിശോധിക്കണം -എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന സ്കൂൾ യൂനിഫോം ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എസ്​.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്ര​ട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർഥിച്ചു. പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിങ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.