താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താനും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബിജു തോമസ് ചേരപ്പനാട്ടും . യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിലെ ധാരണപ്രകാരം ഒന്നേകാൽ വർഷത്തെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കോൺഗ്രസ് അംഗങ്ങളായ ഇരുവരുടെയും രാജി. അടുത്ത ഒന്നേകാൽ വർഷത്തേക്ക് മട്ടിക്കുന്ന് വാർഡംഗം ബീന തങ്കച്ചനെ പ്രസിഡന്റാക്കാനാണ് കോൺഗ്രസിനുള്ളിലെ ധാരണ. പെരുമ്പള്ളി വാർഡ് മെംബർ എം.കെ. ജാസിൽ (27) ആവും അടുത്ത ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.