കെ.വി. തോമസിനെതിരെ ജന്മനാട്ടിൽ ശവമഞ്ചമേന്തി പ്രതിഷേധം

പള്ളുരുത്തി: കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് കെ.വി. തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ശവമഞ്ചവുമേന്തിയായിരുന്നു നൂറോളം പേർ പങ്കെടുത്ത പ്രതിഷേധം. കുമ്പളങ്ങിയുടെ തെക്കേ അറ്റത്തുനിന്ന്​ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതീകാത്മക ശവമഞ്ചവുമായുള്ള പ്രകടനം ദ്വീപിന്‍റെ വടക്കേയറ്റത്താണ് സമാപിച്ചത്. തുടർന്ന്, പെരുമ്പടപ്പ് പാലത്തിൽനിന്ന്​ ശവമഞ്ചം കായലിലേക്ക് തള്ളി. പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ എം.പി. ശിവദത്തൻ, ബേസിൽ ചേന്നാംപിള്ളി, നെൽസൺ കോച്ചേരി, ബിജു തത്തമംഗലത്ത്, ജസ്റ്റിൻ പുത്തംവീട്ടിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ചിത്രം: കെ.വി. തോമസിന്‍റെ ശവമഞ്ചവുമായി കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.