യൂത്ത് ലീഗ് നിൽപുസമരം

ചെറുവാടി: കേന്ദ്ര-കേരള സർക്കാറുകൾക്ക് എതിരെ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപുസമരത്തിന്റെ ഭാഗമായി ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം മുസ്‍ലിം ലീഗ് ജന സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ടൗൺ യൂത്ത് ലീഗ് ജന. സെക്രട്ടറി അസീസ് പുത്തലത്ത് അധ്യക്ഷനായി. പഞ്ചായത്ത് മുസ്‍ലിം ലീഗ് ട്രഷറർ എസ്.എ. നാസർ, വാർഡ് മുസ്‍ലിം ലീഗ് പ്രസിഡന്റ് ഗുലാം ഹുസൈൻ കുറുവാടങ്ങൽ എന്നിവർ സംസാരിച്ചു. കൊടിയത്തൂർ: മുസ്‍ലിം യൂത്ത്‌ ലീഗ് സംഘടിപ്പിച്ച നിൽപുസമരം ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇ.എ. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്‌ ലീഗ്‌ സെക്രട്ടറി നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ലീഗ്‌ പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കെ. അബ്ദുസ്സമദ്‌, ഇ.എ. ജബ്ബാർ, ടി.ടി. അബ്ദുറഹ്മാൻ, മായിൻ എറക്കോടൻ, എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.