പറമ്പിൽ എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം

വില്യാപ്പള്ളി: പറമ്പിൽ എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും അഭയ് ശങ്കറിന്റെ 'ദിനാന്ത്യം' എന്ന ഡയറിക്കുറിപ്പുകളുടെ പ്രകാശനവും മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിർവഹിച്ചു. തോടന്നൂർ എ.ഇ.ഒ സി.കെ. ആനന്ദ് കുമാർ പുസ്തകം ഏറ്റുവാങ്ങി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പറമ്പിൽ എൽ.പി സ്കൂൾ വിദ്യാർഥി അഭയ് ശങ്കറിന്റെ ഡയറിക്കുറിപ്പുകളെ പരിചയപ്പെടുത്തി കവി രാധാകൃഷ്ണൻ എടച്ചേരി സംസാരിച്ചു. എൽ.എസ്.എസ് വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ലീന സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം എൻ.എം. വിമല, ബി.പി.സി രാജീവൻ വളപ്പിൽക്കുനി, വാർഡ് അംഗം സുധ സുരേഷ്, പ്രവിത അണിയോത്ത്, മാനേജർ ടി. സാവിത്രി, പൂർവ വിദ്യാർഥി പ്രസിഡൻറ് എ.ടി.കെ. രമേശൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് സി.കെ. സുധീഷ്, എം.പി.ടി.എ പ്രസിഡൻറ് എം.ടി. നജിന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി. ദാമോദരൻ, അനിൽ കുമാർ രാമത്ത്, വി. ബാലൻ, ശ്രീധരൻ അണിയാത്ത്, സി.പി. പോക്കർ, ഹെഡ്മാസ്റ്റർ ഒ. ബാബു, പി.എം. വിനോദൻ, വി.ടി.കെ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. പടം : മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.