എകരൂൽ: ശക്തമായ മിന്നലിൽ ഉണ്ണികുളം പഞ്ചായത്തിലെ കരുമല വാര്‍ഡ് 14ല്‍ താമരശ്ശേരി വീട്ടിൽ ഹസൻകോയയുടെ വീടിന് നാശം. വീടിന്റെ കിടപ്പുമുറി, ഡൈനിങ് ഹാൾ ഉൾപ്പെടെ ചുമരിൽ പലഭാഗങ്ങളിലും മിന്നലേറ്റ് പൊട്ടലുണ്ടായി. വൈദ്യുതിബന്ധം പൂർണമായും തകരുകയും മെയിൻ സ്വിച്ച് അടക്കം വൈദ്യുതി ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തു. കോൺക്രീറ്റ് ഉൾപ്പെടെ വീടിന്റെ വിവിധ ഭാഗങ്ങളില്‍ വിള്ളലുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് സംഭവം. ഭാഗ്യംകൊണ്ടാണ് കൊച്ചുകുട്ടികൾ ഉൾപ്പെടെ കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. EKAROOL 75: ഉണ്ണികുളം പഞ്ചായത്തിലെ കരുമല വാര്‍ഡ് 14ല്‍ താമരശ്ശേരി വീട്ടിൽ ഹസൻകോയയുടെ വീട്ടിലെ മെയിൽ സ്വിച്ച് മിന്നലിൽ തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.