കെ-റെയിൽ കേരളത്തെ കടക്കെണിയിലാക്കാനുള്ള പദ്ധതി -ടി. സിദ്ദീഖ്

തിരുവള്ളൂർ: വ്യക്തമായ പഠനം നടത്താതെ സാമ്പത്തിക അഴിമതി മാത്രം പ്രതീക്ഷിച്ചാണ് സി.പി.എം, കെ-റെയിൽ പദ്ധതിയുമായി ഇറങ്ങിയതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ചെമ്മരത്തൂരിൽ കോൺഗ്രസ് കമ്മിറ്റി നിർമിക്കുന്ന രാജീവ് ഭവൻ ഓഫിസ് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷെഹിൻ, രാധാകൃഷ്ണൻ കാവിൽ, എടവത്തുകണ്ടി കുഞ്ഞിരാമൻ, കോട്ടയിൽ രാധാകൃഷ്ണൻ, ബവിത്ത് മലോൽ, ആർ. രാമകൃഷ്ണൻ, വി.കെ. ഇസ്ഹാഖ്, രഞ്ജിനി വെള്ളാച്ചേരി, പ്രതീഷ് കോട്ടപ്പള്ളി, എൻ. ധനേഷ്, കെ.പി. ഷാജി, വി.കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പടം.. ചെമ്മരത്തൂരിൽ കോൺഗ്രസ് കമ്മിറ്റി നിർമിക്കുന്ന രാജീവ് ഭവൻ ഓഫിസ് ശിലാസ്ഥാപനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.