പിണറായിയുടെ ഏകാധിപത്യം തകരും -മുല്ലപ്പള്ളി

നാദാപുരം: ഏകാധിപത്യ പ്രവണത വെച്ചുപുലർത്തുന്ന ഭരണാധികാരികൾ സ്വയം തകർന്ന ചരിത്രമേ ലോകത്ത് സംഭവിച്ചിട്ടുള്ളൂവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ ഏകാധിപതിയാണ്. ഈ ഏകാധിപതിയുടെ മുന്നിൽ സി.പി.എം അഖിലേന്ത്യ നേതൃത്വം സ്വയം അടിയറവുപറയുന്നതാണ് കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ പരിണതഫലമെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ. സുരേഷ് ബാബുവിന്റെ ഏഴാം ചരമവാർഷികത്തിൽ നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഇയ്യംകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. സി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, റഫീഖ് കോറോത്ത്, പി.കെ. ദാമു മാസ്റ്റർ, വാസു പുതിയപറമ്പത്ത്, ഇ. പ്രവീൺകുമാർ, കെ. അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.