ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

വടകര: കരുത്ത് വിളിച്ചോതിയ യുവജന റാലിയോടെ കടത്തനാടൻ മണ്ണിൽ ഡി.വൈ.എഫ്‌.ഐ ജില്ല സമ്മേളനത്തിന്‌ തുടക്കം. പൊതുസമ്മേളനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭ എം.പിയുമായ എ.എ. റഹീം, എം.എൽ.എമാരായ ലിന്റോ ജോസഫ്, സചിൻ ദേവ്, വി. വസീഫ്, പി.സി. ഷൈജു, കെ.വി. ലേഖ, പി. ഷിജിത്ത്, കെ.പി. അജീഷ്, കെ. പുഷ്പ എന്നിവർ സംസാരിച്ചു. ദീപശിഖ നാദാപുരത്തെ ഷിബിൻ സ്മൃതികുടീരത്തിൽനിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ലേഖയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചേർന്നു. ജില്ല സെക്രട്ടറി വി. വസീഫ് ദീപശിഖ സമ്മേളന നഗരിയിൽ ജ്വലിപ്പിച്ചു. ചിത്രം ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലി ടaji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.