കോഴിക്കോട്: ബഹിരാകാശനിലയം ചന്ദ്രനു കുറുകെ കടന്നുപോയ കാഴ്ച കൗതുകമായി. നൂറുകണക്കിന് വാന നിരീക്ഷകരാണ് വിവിധ ഭാഗങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് മോഹനകാഴ്ച കണ്ട് ആസ്വദിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം ചന്ദ്രനു സമീപത്തിലൂടെ കടന്നുപോയത്. താഴ്ന്ന പഥത്തിലൂടെ കറങ്ങുന്നതിനാൽ മൈനസ് 4.6 എന്ന ഏറെ കൂടിയ ദൃശ്യകാന്തിമാനത്തിലാണ് ഇത്തവണ നിലയം മുകളിലൂടെ കടന്നുപോയത്. ഏറെ ശോഭയോടെ കേരളത്തിൽ പല ഭാഗങ്ങളിലും കാഴ്ച പ്രകടമായി. ടെലിസ്കോപ്പും ബൈനോക്കുലറും ഉള്ളവർ ചന്ദ്രനുനേരെ തിരിച്ചുവെച്ച് നിലയസഞ്ചാരത്തിന്റെ അപൂർവ ദൃശ്യം പകർത്തിയതായി വാനനിരീക്ഷകൻ ഇല്യാസ് പെരിമ്പലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.