കോഴിക്കോട്: സാമൂഹിക ഐക്യവും സഹജീവിസ്‌നേഹവും ജീവിതചര്യയാക്കാന്‍ പ്രേരിപ്പിക്കുകയും വിഭാഗീയചിന്തകളെ നിരാകരിക്കുകയും ചെയ്യുന്ന വേദഗ്രന്ഥമാണ് ഖുർആൻ എന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല റമദാന്‍ തര്‍ബിയ്യത്ത് സംഗമം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും വിമോചനവും വിശ്വാസിസമൂഹം ബാധ്യതയായി കാണണം. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, തൊഴില്‍ എന്നിവ ലഭ്യമാക്കുന്നതില്‍ കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്നും സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഉമ്മർ അത്തോളി അധ്യക്ഷത വഹിച്ചു. റഷീദ് കുട്ടമ്പൂർ, നിഷാദ് സലഫി, പി.സി. ജംസീർ സഫുവാൻ ബാറാമി അൽ ഹിക്മി, വി.ടി. ബഷീർ, ഷംസീർ മുക്കം, സി.വി. കാബിൽ, അബ്ദുറഹ്മാൻ കല്ലായി എന്നിവർ സംസാരിച്ചു. wisdom വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച 'തർബിയത്ത്' സംഗമം സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.