ബേപ്പൂർ: ബേപ്പൂരിൽ വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തിച്ചുതുടങ്ങി. മാത്തോട്ടം ഖബർസ്ഥാൻ പള്ളിയുടെ കവാടത്തിന് എതിർവശത്തും ബേപ്പൂർ പൊലീസ് സ്റ്റേഷന് സമീപത്തുമാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷൽ ഇൻറലിജന്റ് കാമറകൾ സ്ഥാപിച്ചത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ഉപയോഗിച്ച വ്യക്തിയുടെ ഫോട്ടോ, പൂർണവിവരങ്ങൾ എന്നിവ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ശേഖരിച്ച് സെർവറുകളിലേക്ക് എത്തിക്കും. 100 മീറ്റർ അകലത്തിൽനിന്നുവരെ ദൃശ്യം രേഖപ്പെടുത്താൻ കാമറകൾക്ക് ശേഷിയുണ്ട്. നേരത്തെ ദേശീയപാതകളിൽ മാത്രമായിരുന്നു മോട്ടോർ വാഹന വകുപ്പ് കാമറകൾ സ്ഥാപിച്ചിരുന്നത്. ഇരുചക്രവാഹനത്തിൽ മൂന്നുപേർ കയറിയുള്ള യാത്ര, ഹെൽമറ്റ്, കാറിന് സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള വാഹനമോടിക്കൽ, അമിതവേഗം, ഓവർലോഡ്, അനധികൃത രൂപമാറ്റം, അമിത പ്രകാശം തുടങ്ങിയ നിയമലംഘനങ്ങൾ, കൃത്യതയുള്ള ചിത്രങ്ങളിലൂടെ പകർത്തി മോട്ടോർ വാഹന വകുപ്പ് തിരുവനന്തപുരം കൺട്രോൾ റൂം സർവറിലേക്കാണ് അയക്കുക. തുടർന്ന്, എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് സന്ദേശം നൽകി നിയമം ലംഘിച്ചവർക്ക് നോട്ടീസ് അയക്കും. ഫറോക്ക് സബ് ആർ.ടി.ഒ ഓഫിസിന് കീഴിൽ ബേപ്പൂരിനുപുറമേ ചാലിയം, പന്തീരാങ്കാവ്, ഫറോക്ക് മേഖലകളിലും കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. കെൽട്രോണിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.