ആരോഗ്യ ദിനാചരണം

തിരുവമ്പാടി: പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, കുടുംബശ്രീ എന്നിവ ചേർന്ന് സംഘടിപ്പിച്ചു. ജാഗ്രത വളന്‍റിയർ പരിശീലനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. റംല ചോലക്കൽ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ടെക്നിക്കൽ അസി. കെ.കെ. ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. മെഡിക്കൽ ഓഫിസർ ഡോ.കെ. നിഖില ആരോഗ്യ ദിന സന്ദേശം നൽകി. ആരോഗ്യജാഗ്രത കർമപരിപാടി ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, കെ.എം. മുഹമ്മദലി, എൻ.വി. ഷില്ലി, സി.ഡി.എസ് ചെയർപേഴ്സൻ പ്രീതി രാജീവ്, മറിയാമ്മ ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ഡി. ആൻറണി, രാജു അമ്പലത്തിങ്കൽ, കെ.എം. ബേബി, രാധാമണി, ലിസി സണ്ണി, പി. ബീന , ബിന്ദു ജോൺസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.