പെരുന്നാളിനായി​ വസ്ത്രങ്ങൾ ശേഖരിക്കുന്നു

കോഴിക്കോട്​: രാജ്യത്തെ വിവിധ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്കും രാജ്യത്തിനകത്ത് ആന്തരികമായി കുടിയിറക്കപ്പെട്ടവർക്കും ഡോ. ഉബൈദ്​ സൈനുൽ ആബിദീൻ ഫൗണ്ടേഷൻ (യു.എസ്​.പി.എഫ്)​ മലബാർ ചാപ്റ്റർ ആഭിമുഖ്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച് പുതു വസ്ത്രങ്ങളും പുനരുപയോഗ വസ്ത്രങ്ങളും നൽകും. ഇതിന്റെ ഭാഗമായി കോഴിക്കോട്ട്​ ഡ്രസ്​ കലക്ഷൻ ഡ്രൈവ് സംഘടിപ്പിക്കും. ഏപ്രിൽ 12 മുതൽ 15 വരെ ദിവസവും രാവിലെ10.30 നും ഒരു മണിക്കുമിടയിൽ കോഴിക്കോട് ഫ്രാൻസിസ് റോഡ് പുഷ്പ ജങ്​ഷനിലുള്ള ഇന്‍റസ് അവന്യൂ ബിൽഡിങ്ങിലെ ഒന്നാം നിലയിൽ കലക്ഷൻ സെന്ററിൽ വസ്ത്രങ്ങൾ കൈമാറാം. ഏപ്രിൽ 10 ന് 4.30 ന് ഇന്റസ് അവന്യൂവിൽ ജൂനിയർ ചേംബർ ഇന്റർനാഷനൽ കാലിക്കറ്റ് ചാപ്റ്റർ ഭാരവാഹികളിൽ നിന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങുന്നതോടെ സെന്‍ററിന്​ തുടക്കമാകും. വസ്ത്രങ്ങൾ ഏപ്രിൽ 24 ന് കോഴിക്കോട്ട്​ യു.എസ്.പി.എഫ് ഡൽഹി ചാപ്റ്ററിന്​ കൈമാറുമെന്ന് മലബാർ ചാപ്റ്റർ ചെയർമാൻ പി.എ. ഹംസയും മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മായിലും അറിയിച്ചു. വിവരങ്ങൾക്ക്: 9745304214, 9846123457.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.