മുക്കം: ജനങ്ങളെ വെല്ലുവിളിച്ചും ഭയപ്പെടുത്തിയും കെ-റെയിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കെ-റെയിൽ സർവേ കല്ലിട്ട് പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് ആർ. ഷെഹിൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജീഷ് മുത്തേരി, റഹ്മത്തുല്ല, നിഷാദ് വിച്ചി, സവിജേഷ്, മുൻദിർ, കെ.പി. ഫൈസൽ, ജിന്റോ, ജാസിൽ പുതുപ്പാടി, നിഷാദ് മുക്കം, ഷാനീബ് ചോണാട്, ജോർജ്കുട്ടി കക്കാടംപൊയിൽ, തനുദേവ് എന്നിവർ സംസാരിച്ചു. ആദർശ്, ജലീൽ, നൗഫൽ മാട്ടുമുറി, ജംഷിദ്, അബി, സുഭാഷ് മണാശ്ശേരി, ഷഫീക് കൽപൂർ, ബദർ, ആഷിഖ്, അഷ്‌റഫ്, സക്കീർ, ലിനീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.