കോതിയിലെ മലിനജല പ്ലാന്‍റ്​ പണി തുടരാൻ ഹൈകോടതി അനുമതി

കോഴിക്കോട്: നഗരസഭയുടെ കോതിയിലെ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രാരംഭ പ്രവൃത്തികൾ തുടരാൻ ഹൈകോടതി അനുവാദം നൽകിയതായി കോർപറേഷന്‍ സെക്രട്ടറി അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അബ്​ദുല്ലകോയ, ഫൈസൽ പള്ളിക്കണ്ടി എന്നിവർ സമർപ്പിച്ച കേസിൽ മാർച്ച്​ 17ന്​ ഹൈകോടതി തൽസ്ഥിതി തുടരാൻ നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാർച്ച്​ 28ന്​ കോർപറേഷൻ എതിർ സത്യവാങ്മൂലം നൽകി. തുടർന്ന്​ ഏപ്രിൽ എട്ടിന്​ ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് കോർപറേഷന് അനുകൂല വിധിയുണ്ടായതെന്ന്​ സെക്രട്ടറി അറിയിച്ചു. പദ്ധതി തുടങ്ങുന്നതിനാവശ്യമായ പ്രാരംഭ പ്രവൃത്തികൾ തുടരാനാണ്​ ഹൈകോടതി നിർദേശം. പദ്ധതിപ്രദേശത്തെ കണ്ടൽക്കാടുകൾ മുറിക്കുന്നതിനും നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിനും ഹൈകോടതിയുടെ അന്തിമവിധി വരെ കാത്തിരിക്കേണ്ടി വരും. കേസ്​ വീണ്ടും മേയ്​ 18ന്​ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT