കോഴിക്കോട്: 'ഉയരാം ഒന്നിച്ച്' പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കോഴിക്കോട് കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍ സന്ദര്‍ശനം നടത്തി. ജില്ല പി.എസ്.സി ഓഫിസ്, പൊലീസ് കമീഷണര്‍ ഓഫിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസ് എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. കൊടുവള്ളി ബ്ലോക്കിന് കീഴിലെ കട്ടിപ്പാറ, തിരുവമ്പാടി, കോടഞ്ചേരി, പഞ്ചായത്തുകളിലെ ട്രൈബല്‍ കോളനികളില്‍നിന്നുള്ള 28 വിദ്യാര്‍ഥികളാണ് പഠനാനുബന്ധമായി വിവിധ ഓഫിസുകളിലെത്തിയത്. സബ് കലക്ടര്‍ ചെല്‍സാസിനി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ ബെന്നി പി. തോമസ് എന്നിവര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. കലക്ടര്‍ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി വിദ്യാര്‍ഥികളുമായി സംവദിച്ചു. പഠനത്തോടൊപ്പം കലക്ക് പ്രാധാന്യം നല്‍കണമെന്നും ദിവസവും സ്‌കൂളില്‍ പോകണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കോളനികളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കലക്ടര്‍ ആരാഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ ആര്‍. മുകുന്ദ് വിദ്യാര്‍ഥികളുമായി സംസാരിച്ചു. പി.എസ്.സി സീനിയര്‍ ഗൈഡ് അസിസ്റ്റന്റ് സുജിത്ത്, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എം. ഷൈജു, സാമൂഹിക നീതി ജൂനിയര്‍ സൂപ്രണ്ട് എം. അബ്ദുള്ള തുടങ്ങിയവര്‍ ക്ലാസെടുത്തു. പട്ടിക വര്‍ഗ വികസന ഓഫിസ് സി.എസ്.ഡബ്ല്യൂ സനീഷ് വര്‍ഗീസ്, ചൂരത്തോട് എം.ജി.എല്‍.സി സ്‌കൂള്‍ ടീച്ചര്‍ രാഘവന്‍, ജീവനക്കാരി ഡോളി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. യാത്ര രാവിലെ ഒമ്പതിന് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എ. ഷമീര്‍, വാര്‍ഡ് മെംബര്‍ സൂരജ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.