പയ്യോളി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന പയ്യോളി ഗവ. ഹയർസെക്കൻഡറി, സമീപത്തെ തൃക്കോട്ടൂർ എ.യു.പി, പയ്യോളിയിലെ പ്രധാന സർക്കാർ ആശുപത്രിയായ മേലടി സാമൂഹികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, രണ്ട് സ്വകാര്യ - സഹകരണ ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാംതന്നെ റോഡിന് കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇതുകാരണം രോഗികളും വിദ്യാർഥികളുമടക്കം നിരവധിപേരാണ് ഫുട് ഓവർ ബ്രിഡ്ജിന്റെ മീറ്ററുകളോളം ഉയരമുള്ള പടികൾ കയറി ഇറങ്ങുമ്പോൾ അതിന്റെ ദുരിതമനുഭവിക്കേണ്ടിവരിക. ഇക്കാരണത്താൽ ചെറുവാഹനങ്ങൾ പോകുന്നതരത്തിൽ മിനി അണ്ടർ പാസ് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൻ സി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. പി.ടി. ബിജുകുമാർ, സി.പി. ഷംസുദ്ദീൻ, ഷാജി ആലുള്ളപറമ്പിൽ, സി.പി. നജുമു, പ്രേമൻ മേലടി, ആർ.പി. ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.