കീഴരിയൂർ: സാന്ത്വന പരിചരണ സന്ദേശം വിളംബരം ചെയ്തും സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിച്ചും . കൈൻഡ് പാലിയേറ്റിവ് കെയർ സംഘടിപ്പിച്ച ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ. പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിച്ചു. എ. അസീസ് ഇഫ്താർ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. സുനിത ബാബു, ഗ്രാമപഞ്ചായത്ത് മെംബർമാരായ എം. സുരേഷ്, കെ.സി. രാജൻ, കെ.ഒ. ഗോപാലൻ, ഇ.എം. പവിത്രൻ, മിസ്ഹബ് കീഴരിയൂർ, കെ.ടി. രാഘവൻ, ഇടത്തിൽ ശിവൻ, കേളോത്ത് മമ്മു, സൈഫുല്ല മദനി, സഈദ് എലങ്കമൽ, ടി.യു. സൈനുദ്ദീൻ, ഇ.ടി. ബാലൻ, സന്തോഷ് കാളിയത്ത്, കെ.എം. സുരേഷ് ബാബു, രാജൻ നടുവത്തൂർ എന്നിവർ സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ സ്വാഗതവും എം. ജറീഷ് നന്ദിയും പറഞ്ഞു. പടം Koy 1 കീഴരിയൂർ കൈൻഡ് സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല ഉദ്ഘാടനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.