കേരളീയരെ മദ്യാസക്തരാക്കുന്ന ഭരണകൂട നിലപാട് തിരുത്തണം -കെ.എൻ.എം

കൊടുവള്ളി: കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയം എത്രയും വേഗം പിൻവലിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅ്‍വ കോഴിക്കോട് സൗത്ത് ജില്ല കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. മദ്യാസക്തി ഇല്ലാതാക്കാൻ ബാധ്യതപ്പെട്ട ഭരണകൂടം അവരെ കൂടുതൽ മദ്യാസക്തരാക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്. സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട് കൗൺസിൽ സമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സകരിയ്യ, ജില്ല സെക്രട്ടറി ടി.പി. ഹുസൈൻകോയ, അബ്ദുൽ റശീദ് മടവൂർ, എം.ജി.എം ജില്ല പ്രസിഡന്റ് സഫൂറ തിരുവണ്ണൂർ, യഹ്യ മലോറം, അബ്ദുസ്സലാം, പി.സി. അബ്ദുറഹിമാൻ, കുഞ്ഞിക്കോയ ഒളവണ്ണ, ശുക്കൂർ കോണിക്കൽ, മുഹമ്മദലി കൊളത്തറ, അബ്ദുൽ മജീദ് പുത്തൂർ, മെഹബൂബ് ഇടിയങ്ങര, ലത്തീഫ് അത്താണിക്കൽ, അബ്ദുസ്സലാം കാവുങ്ങൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT