വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

എളേറ്റിൽ: ജി.എം.യു.പി സ്കൂളിന്റെ 122ാമത് വാർഷികവും വിരമിക്കുന്ന കെ. അബ്ദുൽ ലത്തീഫ്, ഒ.പി. കോയ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റജ്ന കുറുക്കാംപൊയിൽ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള സമ്മാനദാനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രിയങ്ക കരുത്തത്തിയിൽ നിർവഹിച്ചു. വാർഡ് മെംബർ സജിത, വിനോദ് എളേറ്റിൽ, ജിൻസി, കെ. അബ്ദുറഹിമാൻ, എൻ.പി. മുഹമ്മദ്, പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, ജനറൽ കൺവീനർ എം.ടി. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT