നവ്യാനുഭവമായി ഖുർആൻ ആസ്വാദന സദസ്സ്

മുക്കം: വിശുദ്ധ ഖുർആനിന്റെ വിവിധ ശൈലികളിലും ഈണങ്ങളിലും നടത്തിയ ഖുർആൻ ആസ്വാദനസദസ്സ് ശ്രദ്ധേയമായി. കക്കാട് മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ റമളാൻ കാമ്പയിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര വേദികളിലടക്കം മികവ് തെളിയിച്ച ഹാഫിളുകൾ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. ഹാഫിള് അഷ്റഫ് മിസ്ബാബാഹി കൽപള്ളി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽ ഹമീദ് സഖാഫി വെട്ടുപാറ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ഹോളി ഖുർആൻ ജേതാവ് ഹാഫിള് ശമീർ അസ്ഹരി ചേറൂർ, ഹാഫിള് അമീൻ മുസ്‌ലിയാർ നോളജ് സിറ്റി, ഹാഫിള് ഇസ്ഹാഖ് പാറക്കടവ് എന്നിവർ ഖുർആൻ പാരായണം നടത്തി. അബ്ദുൽ ജബ്ബാർ സഖാഫി താത്തൂർ, മുഹമ്മദ് കുട്ടി മുസ്‍ലിയാർ കൂടരഞ്ഞി, സലാം കോടിച്ചലത്ത്, കെ.സി.അബ്ദുൽ അസീസ്, പി.എം. ആശിഖ്റഹ്മാൻ, ജി. മുജീബ് റഹ്മാൻ, എന്നിവർ നേതൃത്വം നൽകി. എം. അബ്ദുൽ അസീസ് സ്വാഗതവും നിയാസ് കുയ്യിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT