സംസ്ഥാന പാത നവീകരണം : ഓവുചാൽ നിർമാണം പതിവഴിയിൽ മഴപെയ്താൽ വീടുകളിൽ വെള്ളം കയറും

ഉള്ള്യേരി: നവീകരണ പ്രവൃത്തികൾ നടക്കുന്ന കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ പറമ്പിൻ മുകളിനും ഉള്ള്യേരി 19 നും ഇടയിലുള്ള ഭാഗത്തെ ഓവുചാൽ നിർമാണം പാതിവഴിയിൽ. മഴ പെയ്താൽ വെള്ളം കയറുമെന്ന ഭീതിയിൽ നിരവധി കുടുംബങ്ങൾ. നവീകരണം നടന്നതോടെ ഈ ഭാഗത്ത് റോഡിന്റെ ഉയരം കൂടിയിട്ടുണ്ട്. റോഡരികിലെ മിക്കവാറും വീടുകൾ അതോടെ താഴ്ചയിലാവുകയും ചെയ്തു. എന്നാൽ, ഈ ഭാഗത്തെ ഓവുചാൽ നിർമാണം പൂർത്തിയായിട്ടില്ല . പറമ്പിൻമുകൾ മുതൽ ഉള്ള്യേരി 19 വരെ കുത്തനെയുള്ള ഇറക്കവുമാണ്.കനത്ത മഴയിൽ കുത്തിയൊലിച്ചെത്തുന്ന വെള്ളം വീട്ടുമുറ്റത്തേക്കെ ത്തുന്ന അവസ്ഥയാണ്. വിഷയം സ്ഥലം എം.എൽ.എ യുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായും അദ്ദേഹം സ്ഥലം സന്ദർശിച്ചിരുന്നതായും ഈ ഭാഗത്തെ വീട്ടുകാർ പറഞ്ഞു. വിഷയം അടിയന്തരമായി പരിഹരിച്ചിട്ടില്ലെങ്കിൽ കനത്ത മഴയിൽ വീട്ടിനകത്തും വെള്ളം കയറുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ. പടം uly 7777 ഉള്ള്യേരി 19 ൽ ഓവുചാൽ നിർമാണം പാതിവഴിയിൽ നിലച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT