പൊലീസ് സംരക്ഷണമുള്ള വീടിനു നേരെ ബോംബേറ്

പേരാമ്പ്ര: ഹൈകോടതി നിർദേശമനുസരിച്ചു 2013 മുതൽ പൊലീസ് സംരക്ഷണമുള്ള കർഷകന്റെ വീടിനു നേരെ ബോംബേറ്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വട്ടോത്ത് ജീജോ തോമസിന്റെ വീടിനു നേരെയാണ് വ്യാഴാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെ ബോംബേറുണ്ടായത്. വീട്ടുകാരൻ ജീജോയും കാവലുണ്ടായിരുന്ന പൊലീസുകാരനും പുറത്തിറങ്ങി നോക്കുമ്പോൾ രണ്ടുപേർ ബൈക്കിൽ പാഞ്ഞുപോകുന്നതു കണ്ടു. ഇവർ പിന്നാലെ എത്തിയെങ്കിലും മുതുകാട് താഴത്തങ്ങാടിയിൽനിന്നു ഇടത്തോട്ടുള്ള പോക്കറ്റ് റോഡ് വഴി രക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എറിഞ്ഞ സ്ഫോടകവസ്തു വീട്ടുപരിസരത്തെ ജാതിമരത്തിൽ തട്ടി ചിതറിയതിനാൽ അപകടം ഒഴിവായി. പെരുവണ്ണാമൂഴി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ്, ഡോഗ്‌ സ്ക്വാഡുകളും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ജീജോയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മേഖലയിലെ 10 സി.പി.എം പ്രവർത്തകരെ മാറാട്‌ കോടതി 2016ൽ ശിക്ഷിച്ചിരുന്നു. അപ്പീലിൽ ഈ പ്രതികളെ വ്യാഴാഴ്ച ഹൈകോടതി വെറുതെ വിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT