കോഴിക്കോട്: അപ്പു നെടുങ്ങാടി അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ നഴ്സറി, എൽ.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. ഏപ്രിൽ 24ന് രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വർണപ്പതക്കവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും സമ്മാനിക്കും. 21ന് മുമ്പ് 8547956281 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9847070111. വാർത്താസമ്മേളനത്തിൽ അനുസ്മരണ സമിതി ചെയർമാൻ എൻ.വി. ബാബുരാജ്, കൺവീനർ പി.കെ. ലക്ഷ്മീദാസ്, വൈസ് ചെയർമാൻ കെ.എം. ശശിധരൻ, പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.