കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ഡിപ്ലോമയാണ് യോഗ്യത. ബി.എസ്.സി എം.എൽ.ടി ബിരുദധാരികൾക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും സർക്കാർ സ്ഥാപനത്തിൽ പഠിച്ചവർക്കും മുൻഗണന. താൽപര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിച്ച തിരിച്ചറിയിൽ കാർഡ് എന്നിവയും അവയുടെ കോപ്പികളും സഹിതം ഏപ്രിൽ 12ന് രാവിലെ 10.30ന് ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.