ഓട്ടിസം ബോധവത്കരണ വാരാചരണത്തിന്​ സമാപനം

കോഴിക്കോട്​: ഓട്ടിസം ബോധവത്കരണ വാരാചരണവുമായി ബന്ധപ്പെട്ട് ഇംഹാൻസിലെ ഓട്ടിസം ​​പ്രോജക്ടിന്റെ നേതൃത്വത്തിൽ നടത്തിയ ഓട്ടിസം വാരാചരണം സമാപിച്ചു. 'ജനറ്റിക്‌സും ഓട്ടിസവും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഇംഹാൻസിലെ ന്യൂറോ സയൻസ് റിസർച്ച് ലബോറട്ടറിയിലെ ഡോ. ഷബീഷ് ബാലൻ വിഷയം അവതരിപ്പിച്ചു. ഇംഹാൻസ് ഓട്ടിസം പദ്ധതിയിലെ അംഗങ്ങളായ പി. നീമ, ആർ. വിജിത്ത്, ഷിയോണ സുധീർ, എസ്. ഗീതു, കെ.വി. ജസീന, ജിൻഷി ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.