ആദ്യ വെള്ളിയാഴ്ച പള്ളികൾ ഭക്തിസാന്ദ്രം

കോഴിക്കോട്: റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികൾ ഭക്തിസാന്ദ്രമായി. പതിവിലും നേരത്തേ തന്നെ വിശ്വാസികൾ പള്ളികളിലെത്തുകയും ഖുർആൻ പാരായണത്തിൽ മുഴുകുകയും ചെയ്തു. ആത്മീയ ചൈതന്യത്തിനായി റമദാനെ ഉപയോഗപ്പെടുത്താൻ ഖത്തീബുമാർ ഉദ്ബോധിപ്പിച്ചു. വേദഗ്രന്ഥവുമായുള്ള ബന്ധത്തിലൂടെ ദൈവപ്രീതി സമ്പാദിക്കാനും റിലീഫ് പ്രവർത്തനങ്ങളിൽ സജീവമാകാനും ഉണർത്തി. കോവിഡ് കാരണം കഴിഞ്ഞ രണ്ട് റമദാനുകളിൽ കടുത്ത നിയന്ത്രണങ്ങളോടെ നടന്ന ജുമുഅ പ്രാർഥന ഇത്തവണ കോവിഡ് ഭീതിയൊഴിഞ്ഞ അവസ്ഥയിൽ നടത്താനായത് ആശ്വാസമായി. കനത്ത ചൂടിനിടെ, വെള്ളിയാഴ്ച വ്യാപകമായി ലഭിച്ച മഴയും നോമ്പുകാർക്ക് തുണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.