യാത്രയയപ്പും കാർണിവലും

കക്കോടി: പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ ഇ. സുനിൽ കുമാറിനുള്ള യാത്രയയപ്പും ചിൽഡ്രൻസ് കാർണിവലും നടന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകനുള്ള പി.ടി.എ ഉപഹാരവും മന്ത്രി നൽകി. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. സുജ അശോകൻ, ഉപശ്ലോകൻ, ഇ.എം. ഗിരീഷ് കുമാർ, അജിത നെരവത്ത്, നിഷ പിലാക്കാട്ട്, ഡോ. അഭിലാഷ് കുമാർ, പുഷ്പാംഗദൻ, പി.പി. ഷീബ, എ. സുധാകരൻ, എച്ച്​.എം ഇ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കൈതമോളി മോഹനൻ സ്വാഗതവും ടി. പ്രമോദ് നന്ദിയും പറഞ്ഞു. കുട്ടികൾ കച്ചവടക്കാരായെത്തിയ ചിൽഡ്രൻസ് കാർണിവലിൽ ഗെയിമുകളും ഭക്ഷ്യമേളയും പുസ്തകോത്സവവും നടന്നു. രാത്രി ആതിര ഷാജിയും സംഘവും ഗസൽ സന്ധ്യ അവതരിപ്പിച്ചു. f/thu/cltpho/padinhattumuri ഇ. സുനിൽ കുമാറിനുള്ള യാത്രയയപ്പ്​ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT