കണി കാണാൻ ഇത്തവണ കർമസമിതിയുടെ വെള്ളരിയും

പന്തീരാങ്കാവ്: ഒളവണ്ണ കൃഷിഭവന് കീഴിൽ രൂപവത്കരിച്ച കാർഷിക കർമസേനയുടെ കണിവെള്ളരി കൃഷി പരീക്ഷണം വെറുതെയായില്ല. പന്തീരാങ്കാവ് പൂളങ്കര ചാലിക്ക് സമീപം വടക്കെ ചാലി പൊറ്റമ്മൽ ഒരേക്കർ വയലിലാണ് ഒരു ഏക്രയോളം സ്ഥലത്താണ് വെള്ളരിയും വെണ്ടക്ക, പയർ, കൈപ്പ, ചുരങ്ങ, പീച്ചങ്ങ, കക്കരി തുടങ്ങിയവയും കൃഷിയിറക്കിയത്. കൃഷിഭവന് കീഴിൽ പരിശീലനം ലഭിച്ച 12 കർഷകരാണ് കാർഷിക കർമസേനയിലുള്ളത്. പൂർണമായും ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തമായി നിർമിക്കുന്ന ഹരിത കഷായമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നേരത്തെ ഒറ്റക്കൊറ്റക്ക് കൃഷിചെയ്തിരുന്ന കർഷകരാണ് കർമസേനക്ക് കീഴിൽ സംഘടിച്ചത്. കൃഷ്ണൻ ഒളവണ്ണ, മീത്തൽ സ്മിത, പ്രദീപൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. കടുത്ത വേനലിലും മികച്ച വിളവാണ് ലഭിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സർക്കാർ സഹായം സേനക്ക് ലഭിച്ചിട്ടുണ്ട്. വിഷുവിന് മുമ്പ് തന്നെ പ്രദേശത്തെ വീടുകളിൽ വെള്ളരി നേരിട്ടെത്തിച്ച് വിൽപന നടത്താനാണ് സേന ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.