കലാകാരന്മാർക്ക് സാമ്പത്തിക പാക്കേജ് തയാറാക്കണം

കോഴിക്കോട്​: രണ്ടുവർഷക്കാലം കോവിഡ് പ്രതിസന്ധിയിൽ കഷ്ടതയിലായ കലാകാരന്മാരുടെ പുനരുദ്ധാരണത്തിനായി സാമ്പത്തിക പാക്കേജ് തയാറാക്കണമെന്ന് മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ 13ാം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. എല്ലാ സർക്കാർ പരിപാടികളിലും കലാപരിപാടികൾ ഉൾപ്പെടുത്തി കലാകാരന്മാരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറായി കെ. സലാം, ജനറൽ സെക്രട്ടറിയായി നയൻ ജെ. ഷാ, ട്രഷററായി ആർ.എൻ. ജയദേവൻ എന്നിവരെ തെരഞ്ഞെടുത്തു. പപ്പൻ കോഴിക്കോട്, പി.കെ. സുനിൽകുമാർ (വൈസ് പ്രസിഡൻറുമാർ), അബ്ദുൽ നാസർ, ഫിറോസ്ഖാൻ (ജോയൻറ് സെക്രട്ടറിമാർ). മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലാം അധ്യക്ഷത വഹിച്ചു. കെ. സുബൈർ പ്രമേയം അവതരിപ്പിച്ചു. പപ്പൻ കോഴിക്കോട്, കട്ടയാട്ട് വേണുഗോപാൽ, എം.എ. റഹ്മാൻ, ഉമേഷ്, സലീൽ, സലീം, അജയൻ എന്നിവർ സംസാരിച്ചു. k salam കെ. സലാം nayan j sha നയൻ ജെ. ഷാ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT