കോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന്റെ വികസനം സാധ്യമാക്കേണ്ടതുണ്ടെന്ന് മന്ത്രി പി. രാജീവ്. ക്യാപ്റ്റൻ കെ.പി. രാജന്റെ 'നങ്കൂരം പോയ തുറമുഖങ്ങൾ' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേപ്പൂർ, ചാലിയം മേഖലയിൽ സർക്കാർ അധീനതയിലുള്ള ഭൂമി ഉപയോഗപ്പെടുത്തി പുതിയ പദ്ധതികൾ യാഥാർഥ്യമാക്കണം. സംസ്ഥാനത്തെ തുറമുഖ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനായിട്ടില്ല. മുമ്പ് കേരളത്തിൽ 30 കിലോമീറ്ററിൽ ഒരു തുറമുഖം ഉണ്ടായിരുന്നു. ഇന്ന് കൊച്ചി തുറമുഖത്തിന് പോലും പഴയ പ്രതാപമില്ല. തുറമുഖ വികസനം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ. സുഗതൻ അധ്യക്ഷത വഹിച്ചു. പി. ദാമോദരൻ സംസാരിച്ചു. ക്യാപ്റ്റൻ കെ.പി. രാജൻ സംസാരിച്ചു. കൃഷ്ണകുമാർ രാജൻ സ്വാഗതവും മുജീബ് കുർമത്ത് നന്ദിയും പറഞ്ഞു. photo: bk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.