പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട്: പാചകവാതക-ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗൺ ബ്ലോക്കിന്റെ നേതൃത്വത്തിൽ ആദായനികുതി ഓഫിസിലേക്ക് മാർച്ച് നടത്തി. മുതലക്കുളത്തുനിന്ന് പ്രകടനമായി ആരംഭിച്ച മാർച്ച് ആദായനികുതി ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. സമരക്കാർ പ്രധാനമന്ത്രിയു​ടെ കോലം കത്തിച്ചു. ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. സിനാൻ ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല ജോയന്റ് സെക്രട്ടറി കെ. അരുൺ, ജില്ല സെക്രട്ടേറിയറ്റ് അംഗം പിങ്കി പ്രമോദ്, ഫഹദ് ഖാൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ. ഷാജി സ്വാഗതവും ട്രഷറർ ടി. വൈശാഖ് നന്ദിയും പറഞ്ഞു. bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT