ഓമശ്ശേരി: കൊടുവള്ളി സോൺ എസ്.വൈ.എസ് പുത്തൂരിൽ സംഘടിപ്പിച്ച ത്രിദിന റമദാൻ പ്രഭാഷണം സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ. അബ്ദുറഹ്‌മാൻ സഖാഫി അധ്യക്ഷത വഹിച്ചു. ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തി. റമദാൻ സ്പെഷൽ സപ്ലിമൻെറ് ഡോ. എൻ.കെ. ഉമറിനു കോപ്പി നൽകി എ.പി. മുഹമ്മദ് മുസ്‌ലിയാർ പ്രകാശനം ചെയ്തു. ആർ.കെ.കെ. ഫൈസി പ്രാർഥന നിർവഹിച്ചു. പഞ്ചായത്ത് അംഗം പി. ഇബ്രാഹിം ഹാജി, സലീം അണ്ടോണ, എ.പി. അൻവർ സഖാഫി, ഇബ്രാഹിംകുട്ടി അഹ്സനി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ മജീദ് പുത്തൂർ സ്വാഗതവും കെ.സി. ബഷീർ നന്ദിയും പറഞ്ഞു. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന പ്രഭാഷണ പരിപാടി യഥാക്രമം എ.കെ.സി. മുഹമ്മദ് ഫൈസി, കെ.പി. ഹുസൈൻ മുസ്‌ലിയാർ എന്നിവർ ഉദ്ഘാടനം ചെയ്യും. ഹാഫിള് മസ്ഊദ് സഖാഫി പ്രഭാഷണം നടത്തും. സമാപന പ്രാർഥനക്ക് മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.