അസി. എൻജിനീയർക്കെതിരായ സമരത്തിന് പിന്നിൽ സി.പി.എമ്മിന്റെ ദലിത് വിരുദ്ധ നയം -ദലിത് ലീഗ്

മുക്കം: നഗരസഭയിലെ ദലിത് വിഭാഗക്കാരനായ അസി. എൻജിനീയർക്കെതിരെ ഭരണകക്ഷിയായ സി.പി.എമ്മും കൗൺസിലർമാരും നടത്തുന്ന സമരം ആഭാസവും പ്രതിഷേധാർഹവുമാണെന്ന് ദലിത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദലിത് വിഭാഗങ്ങളോടുള്ള സി.പി.എമ്മിന്റെ നിലപാട് തുറന്നുകാട്ടുന്നതാണ് മുക്കത്തെ സംഭവം. മാന്യമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം സമരങ്ങൾ നടത്തി വരുതിയിലാക്കാനുള്ള സി.പി.എം നയത്തെ പൊതുസമൂഹം എതിർത്തുതോൽപിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർ കൃഷ്ണൻ വടക്കേൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിഷാദ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. അപ്പുണ്ണി, പഞ്ചായത്തംഗം സുനിത രാജൻ, ടി.ടി. കണ്ണൻകുട്ടി, പി.എം. നാരായണൻ, സി.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT