മികച്ച പ്രവർത്തനം; ഗ്രാമപഞ്ചായത്തുകളെ അനുമോദിച്ചു

പേരാമ്പ്ര: മികച്ചപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. സംസ്ഥാന ആര്‍ദ്രകേരള പുരസ്‌കാരത്തില്‍ മൂന്നാംസ്ഥാനം നേടിയ നൊച്ചാട് ഗ്രാമപഞ്ചായത്ത്, പദ്ധതിവിഹിതം ചെലവഴിച്ചതിന് ചക്കിട്ടപാറ, നൊച്ചാട്, കൂത്താളി, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിയതിന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിനും പദ്ധതിയില്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതിന് പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെയും 2182 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയതിന് ചക്കിട്ടപാറ, 81.85 ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കിയതിന് കായണ്ണ ഗ്രാമപഞ്ചായത്തിനെയും ചടങ്ങില്‍ ആദരിച്ചു. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് നൊച്ചാടിന് പുസ്‌കാരം ലഭിച്ചത്. ടി. പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഉപഹാരം നല്‍കി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ആസൂത്രണസമിതി വൈസ് പ്രസിഡന്റ് എം. കുഞ്ഞമ്മദ്, അംഗങ്ങളായ എ.കെ. ചന്ദ്രന്‍, എസ്.കെ. അസൈനാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സജീവന്‍, ഗിരിജ ശശി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതവും ബി.ഡി.ഒ പി.വി. ബേബി നന്ദിയും പറഞ്ഞു. Photo: നൊച്ചാട് ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT