എലത്തൂർ: കോവിഡ് കാലത്ത് സജീവമായി ആരോഗ്യ പ്രവർത്തനം നടത്തിയ കോർപറേഷനിലെ അഞ്ചാം വാർഡിലെ ആശാ വർക്കർമാരായ കെ.ടി. സജിത, പത്മജ പൈക്കാട്ട്, ഒ. പ്രമീള, തങ്കം സുരേന്ദ്രൻ, പി. രാധ, പുഷ്പ ദിലീപ് എന്നിവരെ മഹിള കോൺഗ്രസ് മൊകവൂർ കമ്മിറ്റി ആദരിച്ചു. വാർഡ് പ്രസിഡന്‍റ് ടി.എസ്. പ്രേമയുടെ അധ്യക്ഷതയിൽ മഹിള കോൺഗ്രസ് എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ആയിഷ കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. രജുല തെറ്റത്ത്, രഞ്ജിത്ത് മഠത്തിൽ, രമണി മോഹനൻ, ഷൈലജ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശോഭിത സ്വാഗതവും അനിത വത്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.