നന്മണ്ട: കാരക്കുന്നത്ത് മഹല്ല് മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇഖ്റ ലൈബ്രറിയും വായനമുറിയും സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിയും റാഹത്ത് പാലിയേറ്റിവ് സൻെറർ കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാൻ മദനിയും ഉദ്ഘാടനം ചെയ്തു. ഖുർആൻ സൂക്തങ്ങൾക്ക് മലയാളത്തിൽ കാവ്യാവിഷ്കാരം നടത്തിയ ടി.കെ. ഹസൻ മാസ്റ്റർ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജൗഹറലി, കേരള സർക്കാറിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ജില്ലയിലെ മികച്ച കർഷകരിൽ മൂന്നാംസ്ഥാനം നേടിയ ഹക്കീം തിരുത്തിപ്പുറത്ത്, കാരക്കുന്നത്ത് മഹല്ല് മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി പ്രോത്സാഹന പദ്ധതിയിൽ മികച്ച കർഷകരായി തിരഞ്ഞെടുത്ത സാറ ബഷീർ കുനിയിൽ, ശരീഫ് ചെന്നിലേരി, പ്രോത്സാഹനസമ്മാനം നേടിയ അബ്ബാസ് കാരക്കുന്നത്ത്, ഷറീജ വേട്ടക്കരകണ്ടി, കുട്ടി കർഷക നബ നസ് ലി എന്നിവരെ ആദരിച്ചു. അബ്ദുല്ല നന്മണ്ട, അൻസാർ നന്മണ്ട, പി.സി.കെ. തങ്ങൾ, എം.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദ് ഹബീബ് മൗലവി, ടി.പി. അബ്ദുറഹ്മാൻ ഹാജി, എം.ടി. മുഹമ്മദ് സാദിഖ്, അസീൽ പൂമംഗലത്ത്, സി.കെ. മുസ്തഫ, പി.ടി. സലീം, എം.കെ. മൊയ്തീൻകോയ, ബഷീർ കുണ്ടായി, അബു സബാഹ് എന്നിവർ സംസാരിച്ചു. തുടർന്ന് അലി ശാക്കിർ മൗലവിയുടെ അഹ് ലൻ റമദാൻ പ്രഭാഷണവും നടന്നു. പടം :ഇഖ്റ ലൈബ്രറി സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.