കോഴിക്കോട്: റമദാൻ തുടങ്ങിയതോടെ പഴ വിപണിയിൽ വൻ വിലക്കയറ്റം. ഒരാഴ്ചക്കിടെയാണ് വില മേലോട്ട് കുതിക്കാൻ തുടങ്ങിയത്. വിലക്കയറ്റം വിപണിയെ തളർത്തി. ഇഫ്താറിൽ ഒഴിവാക്കാനാവാത്ത വത്തക്കക്കും കൈതച്ചക്കക്കും പൊള്ളുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പഴങ്ങൾ എത്തുന്നത്. നേന്ത്രപ്പഴ വില കുറച്ചുദിവസമായി കുതിക്കുകയാണ്. മൊത്തവില 55-58 ആണ്. ചില്ലറവിപണിയിൽ നേന്ത്രപ്പഴത്തിന് 65 ആണ്. മാർച്ച് പകുതിയിൽ 16-18 രൂപക്ക് ലഭിച്ച വത്തക്കക്ക് ഇപ്പോഴത്തെ വില 26 ആണ്. മൈസൂരുവിൽനിന്നാണ് കാര്യമായി വത്തക്ക എത്തുന്നത്. കോഴിക്കോട്ട് വത്തക്കക്ക് മൊത്തവില 20 രൂപയാണ്. ചില്ലറവിപണിയിലെത്തുമ്പോൾ ഇത് 26 ആവും. മഞ്ഞ വത്തക്ക വില 23-24 ആണ് മൊത്തവിപണിയിൽ. വത്തക്കക്ക് ഇനിയും വില കൂടുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. അത്യുഷ്ണകാലത്താണ് റമദാൻ എന്നതിനാൽ ഇഫ്താറിന് വത്തക്കയുൾപ്പെടെ പഴങ്ങൾ അനിവാര്യമാണ്. പൈനാപ്പിളിന് കിലോക്ക് 65 രൂപയാണ് മൊത്തവില. ചില്ലറ വിപണിയിൽ 75-80 വരെയുണ്ട്. പൈനാപ്പിളിന് ഒരു മാസം മുമ്പ് മൂന്ന് കിലോക്ക് 100 രൂപയായിരുന്നു തെരുവിൽ വിറ്റിരുന്നത്. കറുത്ത മുന്തിരിക്ക് 52, കുരുവില്ലാത്ത പച്ച മുന്തിരിക്ക് 65, കുരുവില്ലാത്ത കറുത്ത മുന്തിരിക്ക് 120 എന്നിങ്ങനെയാണ് മൊത്തവില. ആപ്പിളിന് 140, ഓറഞ്ചിന് 75, സിട്രസിന് 85, കക്കിരിക്ക് 22, പപ്പായക്ക് 23 എന്നിങ്ങനെയുമാണ് മൊത്തവില. ഇവ ചില്ലറ വിപണിയിൽ കിലോക്ക് 10-15 വരെ വില അധികം നൽകണം. ഉറുമാമ്പഴം ചെറുതിന് കിലോക്ക് 80 രൂപയുണ്ട് ചില്ലറ വിപണിയിൽ. മാങ്ങ സീസൺ ആരംഭിച്ചിട്ടേയുള്ളൂ. 80-90-100 രൂപയാണ് മൊത്തവില. പഴങ്ങളുടെ ലഭ്യത കുറഞ്ഞുവെന്നാണ് കർഷകർ പറയുന്നത്. പഴങ്ങളുടെ വരവ് കൂടിയാൽ വില കുറയും. ഇന്ധനവിലക്കയറ്റവും പഴങ്ങൾക്ക് വില കൂടാൻ കാരണമാവുന്നു. മൈസൂരു, ബംഗളൂരു, ആന്ധ്ര, മുംബൈ, നാഗ്പൂർ, എന്നിവിടങ്ങളിൽനിന്നാണ് കോഴിക്കോട്ടേക്ക് പഴങ്ങൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.