വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ടു​ത്ത ക​ഞ്ചാ​വു​മാ​യി

ഉ​ദ്യോ​ഗ​സ്ഥ​ർ

വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

വടകര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവന്റിവ് ഓഫിസർ എൻ.എം ഉനൈസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫിസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർ പി.കെ. ജസ്മിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, കോൺസ്റ്റബ്ൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - 2.3 kg of ganja seized at Vadakara railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.