ഹാദിയ ഹക്കീമിനെ ജന്മനാട് ആദരിക്കുന്നു

ചേന്ദമംഗലൂർ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ നടന്ന ഇൻഫ്ലുവൻസർ കപ്പിൽ ഏഷ്യയെ പ്രതിനിധാനം ചെയ്ത്​ പ്രശസ്ത ഫുട്ബാളർമാരായ കഫു, ടിം കാഹിൽ എന്നിവരോടൊപ്പം പന്തുതട്ടിയ ഫ്രീസ്റ്റൈൽ ഫുട്ബാളർ ഹാദിയ ഹക്കീമിനെ ജന്മനാടായ ചേന്ദമംഗലൂർ ആദരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം പുൽപ്പറമ്പിൽ നടക്കുന്ന പരിപാടിയിൽ മുൻ ഇന്ത്യൻ ഫുട്ബാൾ ടീമംഗം ഹബീബുറഹ്മാൻ മുഖ്യാതിഥിയാവും. നഗരസഭ ചെയർമാൻ പി.ടി. ബാബു, വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. ഇസ്​ലാഹിയ അസോസിയേഷൻ അഡ്മിനിസ്​ട്രേറ്റർ എം.ടി. അബ്ദുൽ ഹക്കീമിന്റെ മകളാണ് ഹാദിയ ഹക്കീം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT